
പാറ്റ്‌ന: രണ്ടാഴ്ചയ്ക്കുള്ള 10 പാലങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പുലിവാലു പിടിച്ച ബിഹാര്‍ സര്‍ക്കാര്‍ വ്യാപക നടപടിയെടുക്കുന്നു. വിവാദ സംഭവത്തിന് ഉത്തരവാദികളായ 15 എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ അശ്രദ്ധയാണ് പാലം തകര്‍ച്ചയ്ക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ബിഹാറിലെ വിവിധ ജില്ലകളിലായി പത്തോളം പാലങ്ങളും കലുങ്കുകളും കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ന്നത് വലിയ വാര്‍ത്തയാകുകയും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.
ഇവയില്‍ ആറെണ്ണം വളരെ പഴക്കമുള്ളവയും മൂന്നെണ്ണം നിര്‍മാണത്തിലിരിക്കുന്നതുമായിരുന്നു.
സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ജലവിഭവ വകുപ്പിലെ 11 പേരും റൂറല്‍ വര്‍ക്ക്‌സ് വകുപ്പിലെ 4 പേരും ഉള്‍പ്പെടുന്നു. വിഷയത്തില്‍ രണ്ട് എന്‍ജിനീയര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുമുണ്ട്.