അത്യന്തം ദാരുണം! ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 10 പേര്‍ക്ക്‌ ജീവൻ നഷ്ടം; കണ്ണീരണിഞ്ഞ് മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് പത്തുപേര്‍ക്ക് ദാരുണാന്ത്യം.ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഗോന്ദിയ ജില്ലയിലെ ബിന്ദ്രവന ടോലയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റവരെ ഗോന്ദിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭണ്ടാരയില്‍നിന്ന് ഗോന്ദിയയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി പത്തുലക്ഷം രൂപ നല്‍കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഗതാഗതവകുപ്പിന് നിര്‍ദേശം നല്‍കി.

More Stories from this section

family-dental
witywide