തൂക്കക്കാരൻ പ്രതി, ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണതിൽ സ്വമേധയാ കേസെടുത്ത് പൊലീസ്, എഫ്ഐആർ ഇപ്രകാരം

പത്തനംതിട്ട: ഗരുഡൻ തൂക്കം വഴിപാടിനിടെ ഏഴംകുളം ക്ഷേത്രത്തിൽ 10 മാസം പ്രായമുള്ളകുഞ്ഞ് താഴെവീണ സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതി ചേർത്താണ് അടൂർ പൊലീസ് കേസെടുത്തത്. സിനുവിനെ മാത്രം പ്രതിയാക്കായാണ് നിലവിൽ എഫ് ഐ ആർ ഇട്ടിരിക്കുന്നത്. സിനുവിന്‍റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ് ഐ ആറില്‍ ചൂണ്ടികാട്ടിയിട്ടുള്ളത്.

ഇന്നലെ രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാടിനിടെ ഏഴംകുളം ക്ഷേത്രത്തിൽ, 10 മാസം പ്രായമുള്ള കുഞ്ഞ് താഴേക്ക് വീണത്. കുട്ടിയ്ക്ക് ഒപ്പം മറ്റ് മുതിർന്നവരും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കെട്ടഴിഞ്ഞ് കുഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ബാലാവകാശ കമ്മീഷൻ നടപടിക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ ശിശു സംരക്ഷണ സമിതിയോടടക്കം ബാലാവകാശ കമ്മീഷൻ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

10 months old baby fell down from garudan thookkam police case fir details

Also Read

More Stories from this section

family-dental
witywide