വാഷിംഗ്ടണ്‍: അന്താരാഷ്ട്ര വ്യാപാരത്തില്‍ യുഎസ് ഡോളറിന് പകരമായി ഒരു കറന്‍സി അവതരിപ്പിക്കുന്നതിനോ പിന്തുണയ്ക്കുന്നതിനോ ഉള്ള പദ്ധതികളുമായി മുന്നോട്ട് പോയാല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന് ബ്രിക്സ് അംഗ രാജ്യങ്ങള്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി.
അന്താരാഷ്ട്ര വ്യാപാരത്തില്‍ യുഎസ് ഡോളറിന് പകരം ബ്രിക്സ് കറന്‍സി വരാന്‍ സാധ്യതയില്ലെന്നും അതിനു ശ്രമിക്കുന്ന ഏതൊരു രാജ്യവും അമേരിക്കയോട് വിടപറയണമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുഎഇ തുടങ്ങിയ പുതിയ അംഗങ്ങള്‍ക്കൊപ്പം ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന ബ്രിക്സ് രാജ്യങ്ങളില്‍ നിന്ന് ട്രംപ് ഇക്കാര്യത്തില്‍ ഔപചാരികമായ ഉറപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.