109 ശതമാനം പോളിംഗ് ! ത്രിപുരയില്‍ റീ പോളിംഗ് ആവശ്യവുമായി സിപിഎം

ന്യൂഡല്‍ഹി: ഏപ്രില്‍ 19 ന് വോട്ടെടുപ്പ് നടന്ന പശ്ചിമ ത്രിപുരയില്‍ വീണ്ടും പോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത്. മൂന്ന് മണ്ഡലങ്ങളില്‍ 100 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷമായ സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയിട്ടുണ്ട്.

റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരമങ്ങളുടെ അടിസ്ഥാനത്തില്‍ ത്രിപുരയിലെ മജ്ലിഷ്പൂരിലും ഖയേര്‍പൂരിലും മോഹന്‍പൂരലുമാണ് യഥാക്രമം 105.30, 100.15, 109.09 ശതമാനം എന്നിങ്ങനെ പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുന്നത്.

പശ്ചിമ ത്രിപുര പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പും അതേ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ രാംനഗര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും സ്വതന്ത്രവും നീതിയുക്തവും സാധാരണവുമായ രീതിയിലല്ല നടന്നതെന്ന് രേഖകള്‍ തെളിയിക്കുന്നുവെന്നും സംഘടിതമായി ബൂത്തുകള്‍ പിടിച്ചെടുക്കുകയും പൂര്‍ണ്ണമായും കൃത്രിമം നടത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത്തരം പൊരുത്തമില്ലാത്ത പോളിംഗ് ശതമാനം സംഭവിക്കൂവെന്നും ജിതേന്ദ്ര ചൗധരി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് നല്‍കിയ കത്തില്‍ പറയുന്നു.

More Stories from this section

family-dental
witywide