ബിൽകിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് സുപ്രീംകോടതി റദ്ദാക്കി, ഗുജറാത്ത് സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികൾ ജയിലിലേക്ക് പോകണം. ശിക്ഷ ഇളവിനായി തെറ്റായ വിവരങ്ങളാണ് പ്രതികൾ നൽകിയത് എന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതിജീവിതയുടെ ആവശ്യത്തെ തുടർന്ന് വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അധികാരമെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തെ സര്‍ക്കാരിന് അല്ലെന്നും സുപ്രീം കോടതി അറിയിച്ചു. സ്ത്രീകൾക്ക് എതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ ഇളവ് അനുവദിക്കാമോ എന്നും സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് ചോദിച്ചു. അതിജീവിതയ്ക്ക് നീതി ലഭിക്കണം. സ്ത്രീകള്‍ ബഹുമാനം അര്‍ഹിക്കുന്നു. പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ നവീകരണത്തിനാണ്, പ്രതികാരം തീര്‍ക്കാനല്ല. – കോടതി വ്യക്തമാക്കി.

ഗുജറാത്തിൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2002ൽ നടന്ന ഗുജറാത്ത് കലാപത്തിനിടയിലാണ് ബിൽക്കിസ് ബാനുവും കുടുംബവും ആക്രമിക്കപ്പെടുന്നത്. 2002 മാർച്ച് മൂന്നിനാണ് ആക്രമണം നടക്കുന്നത്. അഞ്ച് മാസം ഗർഭിണിയായിരിക്കെ 21 വയസുള്ള സമയത്താണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയാകുന്നത്. കൊല്ലപ്പെട്ട തന്റെ ഏഴ് കുടുംബാംഗങ്ങളിൽ മൂന്ന് വയസുള്ള സ്വന്തം മകളുമുണ്ട്.

കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയയ്ക്കാൻ തീരുമാനിച്ച കോടതി, അവരുടെ മോചനം സംബന്ധിച്ച കാര്യങ്ങൾ ഗുജറാത്ത് സർക്കാരിന് തീരുമാനിക്കാം എന്നാണ് പറഞ്ഞത്. അതിനെതിരെ ബിൽക്കിസ് ബാനു ഹർജി നൽകിയെങ്കിലും സുപ്രീംകോടതി അത് തള്ളി. തുടർന്ന് 2022 ഓഗസ്റ്റ് 15 ന് 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചു. അതിനു ശേഷം സമർപ്പിച്ച് റിട്ട് ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

 11 gangrape convicts to go back to jail as Supreme Court annuls remission decision in Bilkis Bano case

More Stories from this section

family-dental
witywide