ഹെലീൻ ചുഴലിക്കാറ്റിനെ തുടർന്ന് നിർത്താതെ മഴപെയ്തു കൊണ്ടിരുന്നപ്പോഴും ടെന്നസിയിലെ ഒരു ഗ്രാമത്തിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിൽ ജീവനക്കാർ ജോലിചെയ്തുകൊണ്ടേ ഇരുന്നു. മഴയുടെ തീവ്രത അവർക്ക് മനസ്സിലായത് അവരുടെ പാർക്കിങ് ഏരിയയിൽ വെള്ളം കയറാൻ തുടങ്ങിയപ്പോഴാണ്. അപ്പോളേക്കും വൈകിയിരുന്നു. വൈദ്യതി നിലയ്ക്കുകയും വെള്ളം കയറാൻ തുടങ്ങുകയും ചെയ്തപ്പോൾ ഫാക്ടറി അടച്ചു. പക്ഷേ സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് പോയ പലരും വീട്ടിൽ എത്തിയില്ല. അവർ വാഹനത്തോടെ ഒഴുകിപ്പോയി. 11പേരാണ് ഒഴുകിപ്പോയത്. അതിൽ 5 പേരെ രക്ഷപ്പെടുത്തി. 2 പേർ മരിച്ചതായി സ്ഥിരീകരിച്ചു . തൊട്ടടുത്തുള്ള നൊലിചോകി നദിയിൽ നിന്നുള്ള വെള്ളം കയറി സമീപത്തെ ഹൈവേയെ മൂടുന്നതും ഇംപാക്റ്റ് പ്ലാസ്റ്റിക്ക്സിൻ്റെ ഉള്ളിൽ വെള്ളം കയറുന്നത് വിഡിയോയിൽ കാണാം.
ടെന്നസിയിലെ എർവിൻ എന്ന ചെറിയ പട്ടണത്തിൽ വെള്ളിയാഴ്‌ച ഒഴുകിപ്പോയ മറ്റ് നാല് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പ്ളാസ്റ്റിക് കമ്പനിയിലെ മറ്റു പലരും ട്രക്കുകളിൽ കയറിയും നീന്തിയും രക്ഷപ്പെട്ടു. പലരേയും ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്. കുറച്ചു നേരത്തെ ഫാക്ടറി പൂട്ടിയിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്ന് രക്ഷപ്പെട്ട തൊഴിലാളികളും പ്രാദേശിക മാധ്യമങ്ങളും ആരോപിക്കുന്നു.
ടെന്നസിയിൽ ഡസൻ കണക്കിന് ആളുകളെ ഒരു ആശുപത്രിയുടെ മേൽക്കൂരയിൽ നിന്ന് എയർലിഫ്ട് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു.
11 workers at a Tennessee factory were swept away in Helene related flood