ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി; നാലാം ക്ലാസുകാരൻ പിടിയിൽ, പെൺകുട്ടിയുടെ നില ഗുരുതരം

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിലെ ഒരു ഗ്രാമത്തിൽ ആറ് വയസ്സുകാരിയെ 11 വയസ്സുള്ള ആൺകുട്ടി ബലാത്സംഗം ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

ആൺകുട്ടിയും പെൺകുട്ടിയും ഒരേ ഗ്രാമത്തിലെ വ്യത്യസ്‌ത സമുദായങ്ങളിൽ പെട്ടവരായതിനാൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സംഭവത്തെത്തുടർന്ന് ഗ്രാമത്തിൽ മതിയായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആശുപത്രിയിൽ എത്തിയ പോലീസിന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. പെൺകുട്ടിയുടെ പിതാവ് ലോക്കൽ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതി പ്രകാരം, ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ ട്യൂഷൻ ക്ലാസിന് പോയ പെൺകുട്ടിയെ ആൺകുട്ടി ഒറ്റപ്പെട്ട സ്ഥലത്തേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

“രാത്രി 7.30 ഓടെ അവൾ വീട്ടിൽ എത്തിയത്. ശരീരത്തിൽ നിന്നും അവൾ രക്തം വാർന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു എങ്ങനെയോ അവൾ ഞങ്ങളോട് പറഞ്ഞു. പ്രതിയെ അവൾക്ക് അറിയാം. ഞങ്ങൾ അവളെ ആശുപത്രിയിലെത്തിച്ച് ഉടൻ തന്നെ ആൺകുട്ടിയുടെ വീട്ടിലേക്ക് പോകുകയും അവനെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു,” പിതാവ് എഫ്ഐആറിൽ പറഞ്ഞു.

പെൺകുട്ടിയുടെ നില സാരമായി തുടരുകയാണെന്ന് ഡി.സി.പി സുകന്യ ശർമ പറഞ്ഞു. ആശുപത്രിയിലെ പരിശോധനയിൽ ബലാത്സംഗം നടന്നത് വ്യക്തമായിട്ടുണ്ട്. പ്രതിയായ 11കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്നും ഡി.സി.പി പറഞ്ഞു.

More Stories from this section

family-dental
witywide