
കാഠ്മണ്ഡു: മധ്യ പടിഞ്ഞാറന്‍ നേപ്പാളിലെ ഡാങ് ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 12 പേര്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി വൈകി ഭാലുബാംഗില്‍ നടന്ന അപകടത്തില്‍ മരിച്ച എട്ടുപേരെ മാത്രമേ ഇതുവരെ തിരിച്ചറിയാനായിട്ടുള്ളൂ.
ബിഹാറിലെ മലാഹിയില്‍ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുനെ (31) എന്നിവരെയാണ് മരിച്ച ഇന്ത്യക്കാര്‍.
ബാങ്കെയിലെ നേപ്പാള്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന യാത്രാ ബസ്, പാലത്തില്‍ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീണാണ് അപകടമുണ്ടായത്.
അപകടത്തില്‍ 22 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.