തിരുവനന്തപുരം: കാലവര്‍ഷം ശക്തമായി പെയ്യുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്തിട്ടും ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവെന്ന് റിപ്പോര്‍ട്ട്. 1043.7 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 922.6 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ജൂണിലെ മഴക്കുറവ് കാരണമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കുറവുണ്ടാകാന്‍ കാരണം.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന് പിന്നാലെ കൊല്‍ക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദ സൂചന കൂടിയുള്ളതിനാല്‍ ശക്തമായ മഴ ഈ മാസം മുഴുവന്‍ തുടരാന്‍ സാധ്യതയുണ്ട്.
വടക്കുഭാഗത്തെ ന്യൂനമര്‍ദ്ദം ഒഡീഷ തീരമേഖലയില്‍ എത്താന്‍ സാധ്യയുണ്ടെന്നും അറബിക്കടലിനു സമീപം ചക്രവാതച്ചുഴിയുള്ളതിനാല്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പലയിടത്തും തീവ്രമഴ പ്രതീക്ഷിക്കുന്നതിനാല്‍ വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കാവലര്‍ഷക്കെടുതി ഇനിയും തുടര്‍ന്നേക്കും. അതേസമയം, അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.