മലപ്പുറം: വിനോദയാത്രയ്ക്കിടെ വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന 12 കാരിക്കാണ് ഇന്ന് ജീവൻ നഷ്ടമായത്. വയനാട് കാവുമന്ദം ചെന്നലോട് മൈലാടൻകുന്നിലുണ്ടായ അപകടത്തിൽ തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയായ അറബി അധ്യാപകൻ ഗുൽസാർ (44) ഇന്നലെത്തന്നെ മരിച്ചിരുന്നു. ഗുൽസാറിന്‍റെ അനുജൻ ജാസിറിന്‍റെ മകൾ ഫിൽസ (12) ആണ് ഇന്ന് ചികിത്സയിലിരിക്കെ മരിച്ചത്.
അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഗുൽസാറിന്റെ മക്കളായ നസീം മുഹമ്മദ്(17), ലഹിൻ ഹംസ (3), ലൈഫ മറിയം (7), ഗുൽസാറിന്റെ സഹോദരി നദീറയുടെ മകൾ ഫിൽദ (12) എന്നിവർക്കും ഗുൽസാറിന്റെ ഭാര്യ ജസീലയ്ക്കും പരിക്കുണ്ട്. ഗുൽസാറാണ് കാർ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.