കൊച്ചി: ആലുവയിൽ ഇതര സംസ്ഥാനക്കാരിയായ 12 വയസുള്ള പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. ആലുവ എടയപ്പുറത്ത് താമസിക്കുന്ന മൊഹോന എന്ന കുട്ടിയെയാണ് കാണാതായത്. വൈകിട്ട് അഞ്ച് മണിയോടെ വീട്ടുകാർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വിട്ട കുട്ടിയെ ഏറെനേരമായിട്ടും കാണാതായതോടെയാണ് പരിഭ്രാന്തി ഉയർന്നത്. ബംഗാൾ സ്വദേശികളുടെ മകളാണ് മൊഹോന. ഇതേ സ്ഥലത്തുനിന്ന് മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്. ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയമാണ് വീട്ടുകാർക്കടക്കം ഉള്ളത്. ഇതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
12 year girl missing from aluva kochi latest news
Tags: