മേരിലാൻഡ് ചെസപീക് ബേ പാലത്തിൽ 23 വാഹനങ്ങളുടെ കൂട്ടയിടി; 13 പേർക്ക് പരുക്ക്

ശനിയാഴ്ച രാവിലെ മേരിലാൻഡിലെ യുഎസ്-50 ബേ ബ്രിഡ്ജിൽ ഒരു കൂട്ടം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ചെസപീക്ക് ഉൾക്കടലിലൂടെ കടന്നുപോകുന്ന പാലത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്ത് രാവിലെ 8 മണിയോടെയാണ് സംഭവം.

23 വാഹനങ്ങൾ കൂട്ടയിടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നതായി മേരിലാൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി പോലീസ് പറഞ്ഞു. കൂടാതെ, ഏകദേശം 20 വാഹനങ്ങൾക്ക് ചെറിയ തോതിൽ അപകടം പറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ഉൾപ്പെടെ 13 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

പാലത്തിൻ്റെ ഇരട്ട സ്‌പാനുകൾക്ക് നാല് മൈൽ നീളമുണ്ട്, ഇത് ലോകത്തിലെ ഏറ്റവും നീളമേറിയ ഓവർ വാട്ടർ ബ്രിജാണ്.ഈ പാലം മേരിലാൻഡിൻ്റെ കിഴക്കൻ തീരത്തെ അനാപോളിസ്, ബാൾട്ടിമോർ, വാഷിംഗ്ടൺ ഡിസി എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.

13 people injured in multi-vehicle crash on Maryland’s Chesapeake Bay Bridge

More Stories from this section

family-dental
witywide