ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 14 പോളിംഗ് കേന്ദ്രങ്ങളും 2 സ്‌കൂളുകളും കത്തിച്ചെന്ന് റിപ്പോര്‍ട്ട്

ധാക്ക: പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച പുലര്‍ച്ചയ്ക്കും ഇടയില്‍ ബംഗ്ലാദേശിലെ 10 ജില്ലകളിലായി കുറഞ്ഞത് 14 പോളിംഗ് കേന്ദ്രങ്ങളും രണ്ട് സ്‌കൂളുകളും അഗ്‌നിക്കിരയായി, ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച രാവിലെ, ലാല്‍മോനിര്‍ഹട്ടിലെ ഹതിബന്ധ ഉപസിലയിലെ ഒരു പോളിംഗ് കേന്ദ്രം പ്രതിഷേധക്കാര്‍ കത്തിച്ചു.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഷെയ്ഖ് സുന്ദര്‍ മാസ്റ്റര്‍പാറ പ്രൈമറി സ്‌കൂളിലെ കേന്ദ്രത്തിന് തീയിട്ടത്.

മാത്രമല്ല, ശനിയാഴ്ച മൈമെന്‍സിംഗില്‍ ഒരു കേന്ദ്രം കത്തിച്ചതിനെ തുടര്‍ന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

എന്നിരുന്നാലും, ഏറ്റവും പുതിയ തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

മുമ്പ്, വ്യത്യസ്ത സംഭവങ്ങളില്‍ ഫെനിയിലും രാജ്ഷാഹിയിലും ഞായറാഴ്ച പോളിംഗ് കേന്ദ്രങ്ങളായി ഉപയോഗിക്കേണ്ടിയിരുന്ന കുറഞ്ഞത് അഞ്ച് സ്‌കൂളുകളെങ്കിലും തീയിട്ടിരുന്നു.

മൗലവിബസാറില്‍, സദര്‍ ഉപജിലയിലെ ചണ്ഡിഘട്ട് യൂണിയനിലെ സാബിയ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തീയിട്ടത്. മൗലവിബസാര്‍-3 നിയോജകമണ്ഡലത്തിന്റെ പോളിംഗ് കേന്ദ്രം കൂടിയായിരുന്നു ഈ സ്‌കൂള്‍.

More Stories from this section

family-dental
witywide