ന്യൂഡല്‍ഹി: തലകീഴായി മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ കൂടിയ സമയത്ത് ടാങ്കര്‍ പൊട്ടിത്തെറിച്ച് നൈജീരിയയില്‍ 140 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതര്‍ പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ നൈജീരിയില്‍ ബുധനാഴ്ച്ച പുലര്‍ച്ചയെയായിരുന്നു അപകടം. 97 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കത്തിച്ചാമ്പലായെന്നാണ് വിവരം.
ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത നിലയിലാണെന്ന് അത്യാഹിത വിഭാഗം അറിയിച്ചു.
വടക്കന്‍ ജിഗാവ സംസ്ഥാനത്തിലെ മാജിയ ടൗണില്‍ അര്‍ദ്ധരാത്രിയില്‍ ഹൈവേയില്‍ ടാങ്കര്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വക്താവ് ലവന്‍ ആദം പറഞ്ഞു.
ചരക്ക് കൊണ്ടുപോകാന്‍ കാര്യക്ഷമമായ റെയില്‍വേ സംവിധാനം ഇല്ലാത്ത ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. നൈജീരിയയില്‍ മാരകമായ ടാങ്കര്‍ അപകടങ്ങള്‍ സാധാരണമാണ്. കുതിച്ചുയരുന്ന ഇന്ധന വില കാരണം, ആളുകള്‍ പലപ്പോഴും കപ്പുകളും ബക്കറ്റുകളും ഉപയോഗിച്ച് ഇന്ധനം ശേഖരിക്കാറുണ്ട്.