തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായതോടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ, കാസർകോഡ്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിരോധനാജ്ഞ. 24 മുതൽ വൈകിട്ട് 6 മുതൽ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ.
5ല്‍ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നതിനും വിലക്കും. സ്ഥാനാർഥികളുടെ നിശബ്ദ പ്രചാരണങ്ങൾ വിലക്കില്ല. ജില്ലയിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും പ്രചാരകരും ജില്ലവിട്ടു പോകണമെന്നും നിർദേശമുണ്ട്. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
144 imposes in 8 district in Kerala over loksabha election