ബീഹാറിൽ റെക്കോഡ് ചൂട്, ആശുപത്രിയിൽ രണ്ട് മണിക്കൂറിനുള്ളിൽ 15 പേർ ചൂട് സംബന്ധമായ കാരണങ്ങളാൽ മരണപ്പെട്ടെന്ന് റിപ്പോർട്ട്

പട്ന: ഉത്തരേന്ത്യയിൽ അതിരൂക്ഷ ഉഷ്ണ തരംഗം തുടരുന്നതിനിടെ ബിഹാറിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ബീഹാറിലെ ഔറംഗബാദിലെ ജില്ലാ ആശുപത്രിയിൽ ഇന്ന് രണ്ട് മണിക്കൂറിനുള്ളിൽ 15 പേർ ചൂടുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചെന്നാണ് റിപ്പോർട്ട്. ഇന്ന് സംസ്ഥാനത്ത് കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് മുതൽ 48.2 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. കൊടും ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലാണ് ഔറംഗബാദിലെ ജില്ലാ ആശുപത്രിയിൽ രണ്ട് മണിക്കൂറിനിടെ 15 പേർ മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.

കൊടും ചൂടിൽ ബിഹാറിലെ സർക്കാർ സ്ക്കൂളിൽ ഇന്നലെ 7 വിദ്യാർത്ഥികൾ കുഴഞ്ഞ് വീണിരുന്നു. രാവിലെ നടന്ന സ്ക്കൂൾ അസംബ്ലിയിലായിരുന്നു സംഭവം. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുത്ത ചൂടിൽ സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാത്ത നടപടിക്കെതിരെ വിമർശനം അതിശക്തമായതോടെ ബിഹാർ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ജൂൺ 8 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഉത്തരേന്ത്യയിലാകെ അതിരൂക്ഷ ഉഷ്ണ തരംഗം തുടരുകയാണ്. അക്ഷരാർത്ഥത്തിൽ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉത്തരേന്ത്യ. ദില്ലി രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളെല്ലാം റെഡ് അലർട്ടിലാണ്.

15 Die Of Heat Related Causes In Two Hours In Bihar hospital

More Stories from this section

family-dental
witywide