യുഎസിൻ്റെ മധ്യഭാഗത്തുടനീളം വീശിയടിച്ച ചുഴലിക്കാറ്റിൽ 15 പേർ കൊല്ലപ്പെട്ടു

ടെക്സാസ് : ഞായറാഴ്ച യുഎസിൻ്റെ മധ്യഭാഗത്തുടനീളം വീശിയടിച്ച ചുഴലിക്കാറ്റിൽ 4 കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, കെൻ്റക്കി എന്നിവിടങ്ങളിലാണ് കാറ്റ് വിനാശം വിതച്ചത്. ഈ മേഖലയിലുടനീളം വൈദ്യുതി തടസ്സപ്പെട്ടു.

ഒക്ലഹോമ അതിർത്തിക്ക് സമീപം ഡാളസിൽ നിന്ന് 60 മൈൽ വടക്ക് വാലി വ്യൂവിനടുത്ത് കൊടുങ്കാറ്റിൽ അപകടത്തിൽപ്പെട്ട് 7 പേരാണ് മരിച്ചത്. അതിൽ നാലുപേർ കുട്ടികളാണ്. ഞായറാഴ്ച പുലർച്ചെ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 60-ലധികം താമസക്കാർ അഭയം തേടിയ സമീപത്തെ ട്രാവൽ സെൻ്ററും ഗ്യാസ് സ്റ്റേഷനും തകർന്ന് നിരവധി പേർക്ക് പരുക്കേറ്റു. മരങ്ങളും വൈദ്യുതി ലൈനുകളും വീണു കിടക്കുന്നതിനാൽ തിരച്ചിലും രക്ഷാപ്രവർത്തനവും സങ്കീർണ്ണമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ അയോവയിലും ഹൂസ്റ്റണിനും കാറ്റ് നാശം വിതച്ചിരുന്നു. അയോവയിൽ ചുഴലിക്കാറ്റിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി കൃഷിടിയങ്ങളും തകർന്നിരുന്നു. രണ്ടാഴ്ച മുമ്പ് ഹൂസ്റ്റണിൽ കൊടുങ്കാറ്റ് വീശിയടിച്ചപ്പോൾ കുറഞ്ഞത് എട്ട് പേർ മരിച്ചിരുന്നു 

വാർത്ത – പി പി ചെറിയാൻ

15 people are dead after tornado storms strike the central US 

More Stories from this section

family-dental
witywide