യുഎസിലെ കുടിയേറ്റക്കാർക്ക് നിയമവിരുദ്ധമായ ആരോഗ്യ പരിരക്ഷ; ബൈഡന്റെ നീക്കത്തെ തടയാൻ 15 സംസ്ഥാനങ്ങൾ

വാഷിങ്ടൺ: കുട്ടികളായിരിക്കുമ്പോൾ അനധികൃതമായി യുഎസിലേക്ക് കൊണ്ടുവന്ന 100,000 കുടിയേറ്റക്കാരെ അടുത്ത വർഷം ഫെഡറൽ അഫോർഡബിൾ കെയർ ആക്ടിൻ്റെ ഹെൽത്ത് ഇൻഷുറൻസിൽ എൻറോൾ ചെയ്യാൻ അനുവദിക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെ നിയമത്തിനെതിരെ പതിനഞ്ച് സംസ്ഥാനങ്ങൾ വ്യാഴാഴ്ച കേസ് ഫയൽ ചെയ്തു.

നവംബർ 1-ന് പ്രാബല്യത്തിൽ വരുന്ന നിയമം തടയാനും “ഡ്രീമേഴ്‌സ്” എന്നറിയപ്പെടുന്ന ആളുകൾക്ക് കവറേജിനായി സൈൻ അപ്പ് ചെയ്യുമ്പോൾ നികുതി ഇളവുകൾ നൽകാനുമാണ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്. ദി അഫോർഡബിൾ കെയർ ആക്ടിന്റെ(എസിഎ) മാർക്കറ്റ് പ്ലേസ് എൻറോൾമെൻ്റ് ആരംഭിക്കുന്നതും അന്നേദിവസമാണ്. നോർത്ത് ഡക്കോട്ടയിലാണ് സംസ്ഥാനങ്ങൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഈ നിയമം 1996-ലെ ക്ഷേമ പരിഷ്‌കരണ നിയമവും എസിഎയും ലംഘിക്കുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ കുടിയേറ്റക്കാരെ നിയമവിരുദ്ധമായി യുഎസിലേക്ക് വരാൻ ഇത് പ്രോത്സാഹിപ്പിക്കുമെന്നും ആരോപിക്കുന്നു. അങ്ങനെ സംഭവിച്ചാൽ സംസ്ഥാനങ്ങൾക്കും അവരുടെ പൊതു വിദ്യാഭ്യാസ സംവിധാനങ്ങൾക്കും ഭാരമേറും.

അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനും എതിരായ റിപ്പബ്ലിക്കൻ ആക്രമണങ്ങൾക്കിടയിലാണ് പുതിയ കേസ്. ബൈഡൻ ഭരണകാലത്ത് നിയമവിരുദ്ധമായ ബോർഡർ ക്രോസിങ് റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. എന്നാൽ അടുത്തിടെ അത് കുറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

More Stories from this section

family-dental
witywide