കെസിസിഎൻഎ കൺവൻഷൻ 2024; ഇൻഡോർ ഗെയിംസ് കമ്മറ്റി ചെയർപേഴ്‌സണായി സജി മരങ്ങാട്ടിലിനെ തെരഞ്ഞെടുത്തു

ജൂലൈ 4 മുതൽ 7 വരെ ടെക്‌സാസിലെ സാൻ അന്റോണിയോയില്‍ നടക്കുന്ന പതിനഞ്ചാമത് കെസിസിഎൻഎ (KCCNA) നാഷണല്‍ കണ്‍വെന്‍ഷന്റെ ഇൻഡോർ ഗെയിംസിൻ്റെ ചെയർപേഴ്‌സണായി സജി മരങ്ങാട്ടിലിനെ തെരഞ്ഞെടുത്തു. സൈമൺ ചക്കാലപ്പടവിൽ (ചിക്കാഗോ), ബിജു കിഴക്കേപുറത്ത് (കാനഡ), ഓസ്റ്റിൻ കുളങ്ങര (ചിക്കാഗോ), സച്ചിൻ സാജൻ ഉറുമ്പിൽ (ഹൂസ്റ്റൺ) എന്നിവർ ഇൻഡോർ ഗെയിംസ് കമ്മിറ്റിയുടെ കോ-ചെയർമാരായി പ്രവർത്തിക്കുമെന്ന് കെ.സി.സി.എൻ‍.എ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് വേണ്ടി ഷാജി എടാട്ട് അറിയിച്ചു. 

കൺവെൻഷനിൽ വിവിധ കാർഡ് ഗെയിമുകളും ചെസ് മത്സരങ്ങളും നടത്തും. ഡിട്രോയിറ്റ്- വിൻഡ്‌സർ ക്നാനായ കമ്മ്യൂണിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡൻ്റാണ് സജി മരങ്ങാട്ടിൽ. കെസിഎസ് ചിക്കാഗോയിലെ ഇൻഡോർ, ഔട്ട്ഡോർ ഗെയിമുകളുടെ ദീർഘകാല സ്പോർട്സ് കോർഡിനേറ്ററാണ് സൈമൺ ചക്കാലപ്പടവിൽ.

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ബിജു കിഴക്കേപുറത്ത് നിലവിൽ KCCNA നാഷണൽ കൗൺസിൽ അംഗമാണ്. വർഷങ്ങളായി കെസിഎസി കാനഡയുടെ ഇൻഡോർ ഗെയിംസ് കോർഡിനേറ്ററുമായി പ്രവർത്തിച്ചു. ഓസ്റ്റിൻ കുളങ്ങര ചിക്കാഗോയിൽ നിന്നുള്ള ചെസ് ചാമ്പ്യനാണ്. സച്ചിൻ ഉറുമ്പിൽ കായികതാരവും വടംവലി കോ-ഓർഡിനേറ്ററും പരിശീലകനുമാണ്.

KCCNA appointed Indoor games committee for the convention