ശനിയാഴ്ച പുലർച്ചെ ന്യൂ മെക്‌സിക്കോയിലെ ബെലെനിൽ കൗമാരക്കാരൻ തൻ്റെ മുഴുവൻ കുടുംബത്തെയും കൊലപ്പെടുത്തി. കുറ്റംചെയ്ത ശേഷം ഫോണിൽ വിളിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തു. ഡീഗോ ലെയ്വ എന്ന പതിനാറുകാരനാണ് കുടുംബത്തിലെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉൾപ്പെടെ 4 പേരെ കൊന്നത്.
ആ സമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി അധികൃതർ പറയുന്നു. വലൻസിയ കൗണ്ടി ഷെരീഫിൻ്റെ ഓഫിസിലേക്ക് പുലർച്ചെ 3.30 നാണ് ഡീഗോ ലെയ്വ ഫോൺചെയ്ത് തൻ്റെ മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവച്ചതായി അറിയിച്ചു . ഉദ്യോഗസ്ഥർ കുടുംബവീട്ടിൽ എത്തിയപ്പോൾ, പ്രതി എതിർപ്പില്ലാതെ കൈകൾ ഉയർത്തി പുറത്തേക്ക് നടന്ന് കീഴടങ്ങി. വീടിനുള്ളിൽ, ലെയ്വയുടെ പിതാവ് ലിയനാർഡോ ലെയ്വ (42), അമ്മ, അഡ്രിയാന ബെൻകോമോ (35), സഹോദരി, അഡ്രിയാൻ ലെയ്വ (16), സഹോദരൻ അലക്സാണ്ടർ ലെയ്വ (14) എന്നിവരുടെ ചേതനയറ്റ മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി.
അടുക്കള മേശയിൽ നിന്ന് ഒരു തോക്ക് കണ്ടെടുത്തു. ലീവയെ ആദ്യം ലഹരി വിമുക്തമാക്കുന്നതിനായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് ആൽബുകെർക്കിലെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റമാണ് ഇപ്പോൾ അയാൾ നേരിടുന്നത്, എന്നാൽ ഭയാനകമായ കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യം അധികൃതർ ഇപ്പോഴും അന്വേഷിക്കുകയാണ്.
16 year boy shoots his entire family