ഒപ്പം പോകാൻ ആവശ്യപ്പെട്ടു, 16 കാരൻ കേട്ടില്ല, ഉടൻ തന്നെ തോക്കെടുത്ത് വെടിവെച്ച് കൊന്നു, നടുങ്ങി രാജ്യ തലസ്ഥാനം

ഡൽഹി: രാജ്യ തലസ്ഥാനത്ത് നടുക്കുന്ന കൊലപാതകം. റോഡിൽ നടന്നു പോകുകയായിരുന്ന 16 കാരനെ വെടിവെച്ച് കൊന്നു. സ്കൂട്ടിയിൽ എത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്ന് മരിച്ച കുട്ടിയുടെ സഹോദരൻ പ്രതികരിച്ചു.

സ്കൂട്ടറിൽ എത്തിയവർ കുട്ടിയോട് ഒപ്പം പോകാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് പ്രതികൾ ഉടൻ തന്നെ തോക്കെടുത്ത് വെടിവെച്ചതെന്നും കുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. ജാഫർ ബാദിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി തിരികെ പോകുകുമ്പോഴായിരുന്നു സംഭവം. കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചു.

More Stories from this section

family-dental
witywide