മുണ്ടക്കൈ ദുരന്തത്തിന്റെ വേദനയേറുന്നു, 176 മരണം സ്ഥിരീകരിച്ചു, തിരിച്ചറിഞ്ഞത് 84 പേരെ മാത്രം, 200 ലധികം പേർക്കായി തിരച്ചിൽ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ വ്യാപ്തി വർധിക്കുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം മരണ സംഖ്യ 176 ആയിട്ടുണ്ട്. 186 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. മരണപ്പെട്ടതിൽ 84 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പോസ്റ്റുമോർട്ടം നടപടികൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം മൃതദേഹങ്ങൾ വിട്ടുനിൽകാനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. 200 ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സൗത്ത് സംഘം വയനാട്ടിലെത്തിയിട്ടുണ്ട്. രാവിലെ രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെത്തിക്കലാണ് പ്രധാന ലക്ഷ്യമെന്ന് എൻഡിആർഎഫ് സൗത്ത് കമാൻഡൻ്റ് അഖിലേഷ് പറഞ്ഞു. കയറുകെട്ടി എൻഡിആർഎഫ് സംഘം പുഴകടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക സംഘവും ചൂരൽ മലയിൽ എത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ മുതൽ വയനാട് മഴയ്‌ക്ക് നേരിയ ശമനമുണ്ട്. എന്നാൽ, ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്തെ പാടികൾ പലതും ഒഴുകിപ്പോയ അവസ്ഥയാണ്. നിരവധിപേര്‍ ഇനിയും ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide