ഭൂമിതര്‍ക്കം: 17 കാരന്റെ ശിരസ് അറുത്തു, അറ്റുവീണ ശിരസ്സ് മടിയില്‍വെച്ച് മണിക്കൂറുകളോളം വിലപിച്ച് അമ്മ…ഹൃദയഭേദകം

ഭൂമിയുമായി ബന്ധപ്പെട്ട ഇരുവിഭാഗങ്ങളുടെ തര്‍ക്കത്തിനിടെ 17 കാരനെ ശിരസ് അറുത്തുകൊന്നു. ഗൗരാബാദ്ശാഹര്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കബിറുദ്ദീന്‍ ഗ്രാമത്തിലെ ഭൂമിയെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്. രാംജീത് യാദവിന്റെ മകന്‍ അനുരാഗ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിനു പിന്നാലെ അമ്മ, മകന്റെ അറ്റുവീണ ശിരസ്സ് മടിയില്‍വെച്ച് മണിക്കൂറുകളോളം വിലപിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ എതിര്‍വിഭാഗത്തില്‍പ്പെട്ട കുറച്ചു പുരുഷന്മാര്‍ ചേര്‍ന്ന് അനുരാഗിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. വാള്‍കൊണ്ട് ആഞ്ഞുവെട്ടിയതോടെ അനുരാഗിന്റെ ശിരസ്സ് തല്‍ ഉടലില്‍നിന്ന് അറ്റുവീഴുകയായിരുന്നു.

ഏകദേശം 45 വര്‍ഷമായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭൂത്തര്‍ക്കം നിലനിന്നിരുന്നെന്ന് എസ്.പി. അജയ് പാല്‍ ശര്‍മ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, വെട്ടിയ ആളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide