
തൃശൂർ: പുഴയിൽ കുളിയ്ക്കാനിറങ്ങിയ 17 കാരനെ മുതല ആക്രമിച്ചു. അതിരിപ്പള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയ അജയ് എന്ന കുട്ടിയെയാണ് മുതല ആക്രമിച്ചത്. വേവർലി എസ്റ്റേറ്റേറ്റുകാരനാണ് അജയ്. പുഴയിൽ കുളിയ്ക്കാനിറങ്ങിയതോടെ മുതല പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന.
ആക്രമണത്തിൽ കൈ കാലുകളിൽ ആഴത്തിലുള്ള മുറിവേറ്റു. അജയിനെ വാൽപ്പാറ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കു കൊണ്ടുപോയി.
17 year old boy attacked by crocodile in river