സ്കീ ലിഫ്റ്റിന് വിള്ളൽ, എല്ലാം നിർത്തിവെച്ചു, കുടുങ്ങിയ 174 യാത്രക്കാരെ രക്ഷപ്പെടുത്തി, സംഭവം കൊളറാഡോയിൽ

കൊളറാഡോ: സ്കീ ലിഫ്റ്റ് തകർന്ന് മണിക്കൂറുകളോളം കുടുങ്ങിയ 174 പേരെ കയർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ലിഫ്റ്റിൻ്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ വിള്ളൽ കണ്ടെത്തി. തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെടുക്കാൻ രക്ഷാസംഘത്തിന് കഴിഞ്ഞുവെന്നും കയർ ഉപയോ​ഗിച്ചാണ് രക്ഷപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു.

174 സ്കീയർമാരും സ്നോബോർഡർമാരും പർവതത്തിൻ്റെ മധ്യഭാഗത്ത് കുടുങ്ങിയെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ആദ്യം യാത്രക്കാരുടെ ഉപകരണങ്ങൾ ശ്രദ്ധാപൂർവ്വം നിലത്തേക്ക് താഴ്ത്തി, തുടർന്ന് ഓരോ യാത്രക്കാരനെയും സീറ്റ് ഘടിപ്പിച്ച കയർ ഉപയോഗിച്ച് സുരക്ഷിതമായി നിലത്തേക്ക് ഇറക്കി.

174 People Stranded For Hours After Colorado Ski Lift Breaks Down

More Stories from this section

family-dental
witywide