ഹൗറ-മുംബൈ പാസഞ്ചര്‍ ട്രെയിനിന്റെ 18 കോച്ചുകള്‍ പാളം തെറ്റി : 2 മരണം, 20 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ചരധര്‍പൂര്‍ ഡിവിഷനു സമീപം പുലര്‍ച്ചെ ഹൗറ-മുംബൈ പാസഞ്ചര്‍ ട്രെയിനിന്റെ 18 കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ എല്ലാ യാത്രക്കാരെയും ജംഷഡ്പൂരിലെ ടാറ്റ മെയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാളം തെറ്റി എത്തിയ ഗുഡ്സ് ട്രെയിന്‍ ഹൗറ-മുംബൈ മെയിലുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് സംഭവമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ ഹൗറ-തിതാല്‍ഗഡ്-കാന്തബന്‍ജി എക്‌സ്പ്രസ്, ഖരഗ്പൂര്‍-ജാര്‍ഗ്രാം-ധന്‍ബാദ് എക്‌സ്പ്രസ്, ഹൗറ-ബര്‍ബില്‍-ഹൗറ ജന്‍ ശതാബ്ദി എക്‌സ്പ്രസ്, ടാറ്റാനഗര്‍-ഇത്വാരി എക്‌സ്പ്രസ്, എല്‍ടിടി-എക്‌സ്പ്രസ് തുടങ്ങി അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി.

നേരത്തെ ജൂലൈ 18 ന് ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ദിബ്രുഗഡ് എക്സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide