സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ, 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ലൈറ്റ് മെഷിൻ ഗണ്ണടക്കം പിടിച്ചെടുത്തു, ഛത്തീസ്ഗഡിൽ തിരച്ചിൽ

റായ്പൂർ: ഛത്തീസ്​ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഡിലെ കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ വന മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം. ഏറ്റുമുട്ടലിൽ 3 പൊലീസ് ഉദ്യോ​ഗസ്ഥർക്കടക്കം പരിക്കേറ്റിട്ടുണ്ട്. ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. എ കെ സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളും പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു. മേഖലയിൽ തെരച്ചിൽ തുടരുന്നതായും സുരക്ഷാ സേന വ്യക്തമാക്കി.

18 Maoists killed in Bastar encounter chhattisgarh 3 days ahead of Lok Sabha polls