
വെള്ളറക്കാട് (തൃശൂർ): ചിറമനെങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് കുട്ടി കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ അമ്മ ജിഷ കാണുന്നത്. ഇവർ അയൽ വീട്ടിൽ വിവരം അറിയിച്ചു.
കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് രാത്രി വീട്ടിൽ ഉണ്ടായിരുന്നത്.
18 month old girl found dead in well