ചിയാപാസിൽ ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 19 മൃതദേഹങ്ങൾ, മെക്സിക്കോയെ ഞെട്ടിച്ച് കൂട്ടക്കൊല

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 19 മൃതദേഹങ്ങൾ കണ്ടെത്തി. ഗ്വാട്ടിമാലയുടെ അതിർത്തിക്കടുത്തുള്ള തെക്കൻ മെക്സിക്കൻ സംസ്ഥാനമായ ചിയാപാസിലാണ് മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയതെന്ന് സ്റ്റേറ്റ് അറ്റോർണി ജനറൽ അറിയിച്ചു. അഞ്ച് മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളുണ്ടെന്നും എല്ലാവരും കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആയുധധാരികളായിരുന്നുവെന്നും അധികൃതർ പറഞ്ഞു. മയക്കുമരുന്ന് കാർട്ടലുകൾ തമ്മിലുള്ള ആക്രമണമാണ് മരണത്തിന് കാരണമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ ചിലർ ഗ്വാട്ടിമാലയിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യക്കടത്തും മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുമാണ് ആക്രമണങ്ങൾ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങൾ കാരണം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ നൂറുകണക്കിന് ആളുകൾക്ക് അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തത്.

More Stories from this section

family-dental
witywide