ഡിട്രോയിറ്റിൽ മദ്യപിച്ച് ലക്കുകെട്ട സ്ത്രീ ജന്മദിന പാർട്ടിക്കിടയിലേക്ക് വണ്ടി ഇടിച്ചു കയറ്റി; 2 കുട്ടികൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ശനിയാഴ്ച വൈകിട്ട് യുഎസിലെ മിഷിഗണിലെ  ഡിട്രോയിറ്റിൽ നിന്ന് ഏകദേശം 30 മൈൽ (48.2 കിലോമീറ്റർ) തെക്ക് ബെർലിൻ ടൗൺഷിപ്പിലെ സ്വാൻ ക്രീക്ക് ബോട്ട് ക്ലബ്ബിൽ നടന്ന ജന്മദിന പാർട്ടിക്കിടയിലേക്ക് വണ്ടി ഇടിച്ചു കയറി രണ്ടു കുട്ടികൾ മരിച്ചു.

വണ്ടി ഓടിച്ചിരുന്നത് 66 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു. അവർ മദ്യപിച്ചിരുന്നതായി പറയുന്നു.  എട്ടു വയസ്സുള്ള പെൺകുട്ടിയും അവരുടെ 5 വയസ്സുള്ള സഹോദരനുമാണ് മരിച്ചത്. നിരവധിപ്പേർക്ക്  പരുക്കേറ്റിട്ടുണ്ട്.  മൂന്ന് കുട്ടികളെയും ആറ് മുതിർന്നവരെയും രണ്ട് ഹെലികോപ്റ്ററുകളിലും ആംബുലൻസുകളിലുമായി ഗുരുതര പരുക്കുകളോടെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി മൺറോ കൗണ്ടി ഷെരീഫ് ട്രോയ് ഗുഡ്‌നഫ് പറഞ്ഞു. പരിക്കേറ്റ മറ്റുള്ളവർക്ക് സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകുകയും ചിലരെ സ്വകാര്യ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

വാഹനമോടിച്ച് അപകടം വരുത്തിയ സ്ത്രീയെ  കസ്റ്റഡിയിലെടുത്ത് മൺറോ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. അവർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് മുമ്പ് ഈ സ്ത്രീ അടുത്തുള്ള ഭക്ഷണശാലയിൽ ഉണ്ടായിരുന്നു.  അവിടെ നിന്ന് വണ്ടിയോടിച്ച് വരികയായിരുന്നു. വൈകിട്ട് മൂന്നോടെ ബോട്ട് ക്ലബ്ബിലേക്ക് ഇടിച്ചു കയറി. ഏതാണ്ട് 25 അടി ദൂരം വണ്ടി ഇടിച്ച് തെറിപ്പിച്ച് കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞു വന്നാണ് നിന്നത്. 

2 Children Died When a vehicle Crashes into a birthday party

More Stories from this section

family-dental
witywide