അൽബനി, ന്യൂയോർക്ക് : തടാകത്തിനു മുകളിലെ മഞ്ഞുപാളിയിലൂടെ നടന്ന 12 വയസ്സുകാരൻ തടാകത്തിൽ മുങ്ങി മരിച്ചു. കുട്ടി മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിച്ച 11 വയസ്സുകാരിയും മരിച്ചു. അൽബനിയിലെ വാഷിംഗ്ടൺ പാർക്ക് തടാകത്തിൽ ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. കുട്ടി തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ നേർത്ത മഞ്ഞുപാളിക്കിടയിലൂടെ തടാകത്തിലേക്ക് വീണതായി അൽബനി പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആൺകുട്ടിയെ സഹായിക്കാൻ ശ്രമിച്ച പെൺകുട്ടിയും വീണു. അൽബാനി പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും പെൺകുട്ടിയെ രക്ഷിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ അൽബാനി മെഡിക്കൽ സെൻ്റർ ആശുപത്രിയിലായിരുന്നു കുട്ടി. ചൊവ്വാഴ്ച പെൺകുട്ടി മരിച്ചതായി പൊലീസ് പറഞ്ഞു.
ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസിലെ മുങ്ങൽ വിദഗ്ധരുടെ സംഘം ഞായർ രാവിലെ 7:30 ഓടെ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
2 children drown after walking on fragile ice above lake