അമേരിക്കയില്‍ വീണ്ടും വില്ലനായി തോക്ക്; ന്യൂയോര്‍ക്കില്‍ 2 പൊലീസുകാര്‍ വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: തോക്കിനോട് തോറ്റുപോകുന്ന അമേരിക്കയില്‍ വീണ്ടും വില്ലനായി തോക്ക്. ന്യൂയോര്‍ക്കില്‍ ഒരു അന്വേഷണത്തിനിടെ രണ്ടു പൊലീസുകാര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്കില്‍ ഞായറാഴ്ച സലീന പട്ടണത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്. രാത്രി 8.15 ഓടെ ഡാരിയന്‍ ഡ്രൈവ് പ്രദേശത്തെ ഒരു വീട്ടില്‍ വാഹന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയിലാണ് പൊലീസുകാര്‍ ആക്രമിക്കപ്പെട്ടത്.

നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും പരിശോധനയ്ക്കായി വാഹനം നിര്‍ത്താതെ ഓടിച്ചുപോയതില്‍ സംശയം തോന്നിയ പൊലീസുകാര്‍ നമ്പര്‍പ്ലേറ്റിലെ വിവരങ്ങള്‍ അനുസരിച്ച് അന്വേഷണത്തിനായി സലീനയിലെത്തുകയായിരുന്നു. അവിടെ വാഹനം കണ്ടെത്തുകയും തുടര്‍ന്ന് വെടിവയ്പ്പുണ്ടാകുകയുമായിരുന്നു. പൊലീസിന്റെ തിരിച്ചുള്ള വെടിവെയ്പ്പില്‍ അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide