ടെക്സസ്: വെള്ളിയാഴ്ച റൂറൽ ടെക്സസിൽ പ്രീ-കെ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപെട്ട് ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഓസ്റ്റിനിൽ നിന്ന് 50 മൈൽ കിഴക്ക് സ്റ്റേറ്റ് ഹൈവേ 21 ന് സമീപം ബസും കോൺക്രീറ്റ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റി സർജൻറ് പറഞ്ഞു.
മൃഗശാലയിലേക്ക് ഫീൽഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് ബസ് ഗുരുതരമായ അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ 44 വിദ്യാർഥികളും 11 മുതിർന്നവരും ഉൾപ്പെടുന്നു.
പരുക്കേറ്റവരിൽ നാലുപേരെ ഹെലികോപ്റ്ററിൽ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഇവർ അവശനിലയിലായിരുന്നെന്ന് ഓസ്റ്റിൻ-ട്രാവിസ് കൗണ്ടി ഇഎംഎസിലെ കമാൻഡർ കെവിൻ പാർക്കർ പറഞ്ഞു. ഗ്രൗണ്ട് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ മറ്റ് ആറ് പേർക്ക് ഗുരുതരമായ പരുക്കുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.