
മലപ്പുറം പൊന്നാനിയിൽ നിന്ന് മീൻപിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ച് തകർന്ന് കാണാതായ രണ്ട് മൽസ്യത്തൊളിലാളികളുടെ മൃതദേഹം കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ഗഫൂർ(45) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇടിയിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങിത്താഴ്ന്നു. നാലുപേരെ രക്ഷപ്പെടുത്തി. ആറുപേർ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. കപ്പലിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അഴീക്കൽ സ്വദേശി നൈനാറിന്റെ ഉടമസ്ഥതതയിലുള്ള ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഘം മത്സ്യബന്ധത്തിനായി പുറപ്പെട്ടത്. അപകടം വരുത്തിയ കപ്പലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു. പെന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
2 fisher men died in Ship boat Accident