വാഷിംഗ്ടൺ: കൊളറാഡോയിലെ രണ്ട് ഇന്ത്യൻ റെസ്റ്റോറൻ്റുകൾ നിക്ഷേപകരെ കബളിപ്പിച്ചതായി സംസ്ഥാനത്തെ റെഗുലേറ്റർമാർ. 380,000 യുഎസ് ഡോളർ ആണ് നിക്ഷേപകർക്ക് നഷ്ടമായത്.
റസ്റ്റോറന്റ് ശൃംഖല രാജ്യവ്യാപകമായി വിപുലീകരിക്കുന്നുവെന്ന് പറഞ്ഞ് ഇന്ത്യൻ റെസ്റ്റോറൻ്റുകളായ ബോംബെ ക്ലേ ഓവൻ്റെയും സോസി ബോംബെയുടെയും ഉടമസ്ഥർ, ഓഹരിയുടമകൾ നിക്ഷേപിച്ച 380,000 ഡോളർ തട്ടിച്ചുവെന്നാണ് ബിസിനസ് ഡെൻ റിപ്പോർട്ട് ചെയ്യുന്നത്.
സെക്യൂരിറ്റീസ് ബ്രോക്കറായ മൈക്കൽ ബിസോനെറ്റുമായി ബോംബെ ഗ്രൂപ്പിൻ്റെ (ടിബിജി) രണ്ട് റെസ്റ്റോറൻ്റുകളും കരാറിൽ ഏർപ്പെട്ടിരുന്നു. രണ്ട് പ്രതികളും ആരോപണങ്ങൾ നിഷേധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
റസ്റ്റോറൻ്റ് വ്യവസായത്തിലെ പലരെയും പോലെ, നിരവധിയിടങ്ങളിൽ പുതിയ ബ്രാബ ഞ്ചുകൾ ആരംഭിച്ച് രാജ്യവ്യാപകമായി ബിസിനസ്സ് വിപുലീകരിക്കാൻ ബോംബെ ഗ്രൂപ്പിന് പദ്ധതികൾ ഉണ്ടായിരുന്നു. 2014-ൽ ബോംബെ ക്ലേ ഓവൻ, സോസി ബോംബെ എന്നീ റസ്റ്റോറന്റുകൾ ദി ബോംബെ ഗ്രൂപ്പ് നടത്തിവരുന്നുണ്ട്. ഫാസ്റ്റ് കാഷ്വൽ റെസ്റ്റോറൻ്റിലേക്ക് കടക്കുന്നതിനായി സോസി ബോംബെ ഫ്രാഞ്ചൈസികൾ ആരംഭിക്കാനായിരുന്നു പദ്ധതി.
“ഈ കേസിലെ നിക്ഷേപകർ ബോംബെ ഗ്രൂപ്പിലും അവരുടെ റെസ്റ്റോറൻ്റായ സോസി ബോംബയിലും ശരിക്കും വിശ്വസിച്ചിരുന്നു,” സംസ്ഥാന സെക്യൂരിറ്റീസ് കമ്മീഷണർ തുങ് ചാൻ പറഞ്ഞു. “എന്നാൽ നിക്ഷേപകരോട് സത്യം പറഞ്ഞിട്ടില്ല, അവർക്ക് പണം തിരികെ ലഭിച്ചിട്ടില്ല. നിങ്ങൾ ബോംബെ ഗ്രൂപ്പിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ദയവായി സെക്യൂരിറ്റീസ് ഡിവിഷനുമായി ഉടൻ ബന്ധപ്പെടുക,” അദ്ദേഹം പറഞ്ഞു.