യുഎസിൽ 10 മില്യൺ ഡോളറിന്റെ മയക്കുമരുന്നുമായി 2 ഇന്ത്യക്കാർ അറസ്റ്റിൽ

വാഷിംഗ്ടൺ: 10 മില്യൺ ഡോളറിൻ്റെ മയക്കുമരുന്നുമായി രണ്ട് ഇന്ത്യൻ പൗരന്മാരെ യുഎസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി നീതിന്യായ വകുപ്പ് അറിയിച്ചു. കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ നിന്നുള്ള സിമ്രൻജിത് സിംഗ് (28), ഗുസിമ്രത് സിംഗ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവരും ജൂലൈ 29 ന് ബോസ്റ്റണിലെ ഒരു ഫെഡറൽ കോടതിയിൽ ഹാജരാക്കി. നിലവിൽ ഇവർ ഫെഡറൽ കസ്റ്റഡിയിൽ തുടരുകയാണ്. ട്രാക്ടർ ട്രെയിലറിൻ്റെ ക്യാബിൽ നിന്ന് 10.5 മില്യൺ യുഎസ് ഡോളറിലധികം വിലമതിക്കുന്ന 400 കിലോഗ്രാം കൊക്കെയ്ൻ ലോക്കൽ പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

“ഈ ഒരൊറ്റ കേസിൽ പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ അളവ് അസ്വസ്ഥവും അപകടകരവുമാണ്. ഈ പ്രതികൾ മസാച്യുസെറ്റ്‌സ് കമ്മ്യൂണിറ്റികളിലേക്ക് നിരോധിത മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനായി ഒരു ക്രോസ്-കൺട്രി ട്രിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്നു,” യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ആക്ടിംഗ് അറ്റോർണി ജോഷ്വ എസ് ലെവി പറഞ്ഞു.

ചാർജ് ഷീറ്റ് പ്രകാരം, ജൂലൈ 29 ന് രാത്രി 10.15 ന്, രഹസ്യ ഏജൻ്റുമാർക്ക് മെത്താംഫെറ്റാമൈൻ എത്തിക്കുന്നതിനായി ആസൂത്രിതമായ ആൻഡോവർ വിലാസത്തിൽ ഒരു വെളുത്ത ട്രാക്ടർ ട്രെയിലർ എത്തി. ആ ട്രാക്ടർ ട്രെയിലറിൻ്റെ ഡ്രൈവറും അതിലെ യാത്രക്കാരനുമായ ഗുസിമ്രത് സിംഗ്, സിമ്രൻജിത് സിംഗ് എന്നിവർ 65 പൗണ്ട് മെത്താംഫെറ്റാമൈൻ രഹസ്യ ഏജൻ്റുമാർക്ക് കൈമാറി. ഉടൻ തന്നെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

More Stories from this section

family-dental
witywide