ന്യൂഡല്‍ഹി: ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിന് സമീപം വെടിവെപ്പില്‍ 2 പേര് കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലെ ആഘോഷങ്ങള്‍ക്കിടെ രണ്ട് വ്യത്യസ്ത വെടിവയ്പ്പിലാണ് രണ്ട് പേര് കൊല്ലപ്പെട്ടത്. ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റുചെയ്തിട്ടില്ല.
ഉച്ചകഴിഞ്ഞ് 3:30 ന് ശേഷമാണ് വെടിവയ്പ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ന്യൂ ഓര്‍ലിയന്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ത്താക്കുറിപ്പനുസരിച്ച്, നഗരത്തിലെ സെന്റ് റോച്ച് പരിസരത്തുള്ള ഒരു അവന്യൂവില്‍ വെടിയേറ്റ എട്ട് പേരെ കണ്ടെത്തുകയായിരുന്നു. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒമ്പതാമത്തെ വ്യക്തി സ്വകാര്യ കാര്‍ വഴി ആശുപത്രിയില്‍ എത്തി ചികിത്സതേടി.
ഏകദേശം 45 മിനിറ്റിനുശേഷം, അല്‍മോനാസ്റ്റര്‍ അവന്യൂ ബ്രിഡ്ജിനു സമീപം മൂന്നുപേര്‍ക്ക് വെടിയേറ്റു. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലും മരിച്ചതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ മൂന്നാമത്തെയാളെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.