ഫിലാഡൽഫിയയ്ക്ക് സമീപമുള്ള ഒരു ലിനൻ കമ്പനിയിലെ രോഷാകുലനായ ഒരു ജീവനക്കാരൻ രണ്ട് സഹപ്രവർത്തകരെ വെടിവച്ചു കൊന്നു. മൂന്ന് പേർക്ക് പരുക്കേറ്റു. അവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
ഫിലാഡൽഫിയയിൽ നിന്ന് ഏകദേശം 18 മൈൽ തെക്ക് ചെസ്റ്റർ നഗരത്തിൽ ബുധനാഴ്ച രാവിലെ 8:30 ന് ഡെലവെയർ കൗണ്ടിയിലാണ് വെടിവയ്പ്പ് നടന്നത്.
വെടിവെച്ചയാൾ ഒരു വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ട്രാഫിക് സ്റ്റോപ്പിൽ വച്ച് പിടിക്കപ്പെട്ടെന്ന് ഡെലവെയർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജാക്ക് സ്റ്റോൾസ്റ്റൈമർ പറഞ്ഞു. വെടിവെച്ചയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. പ്രതി മുൻ ജീവനക്കാരനായിരുന്നു എന്നും അല്ല നിലവിലുള്ള ജീവനക്കാരനാണെന്നും പറയപ്പെടുന്നു.
30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കമ്പനിയിലാണ് വെടിവയ്പ് ഉണ്ടായത്. പല തൊഴിലാളികളും കമ്പനിക്ക് സമീപം തന്നെ ജീവിക്കുന്നവരാണ്. സംഭവം നടക്കുമ്പോൾ കുറേ പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. വെടിവയ്പിനെ തുടർന്ന് ഇവർ ഓടി തെരുവിന് എതിരെയുള്ള ഒരു പള്ളിയുടെ പടികളിൽ അഭയം തേടി.
2 killed in a mass shooting at a Chester linen company