പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്ത് ഞായറാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.
വലിയ ഓയിൽ ടാങ്കർ വിമാനത്താവളത്തിന് പുറത്ത് പൊട്ടിത്തെറിച്ചതായി പൊലീസും പ്രവിശ്യാ സർക്കാരും പറഞ്ഞു. എന്നാൽ ഇത് വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ പ്രാദേശിക ടിവി സ്റ്റേഷൻ ജിയോയോട് പറഞ്ഞത്. എന്നാൽ ആക്രമണത്തിനു പിന്നിൽ ആരാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു എന്നും ആക്രമണത്തിൽ ഒരു ചൈനീസ് പൗരന് പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ആയിരക്കണക്കിന് ചൈനീസ് തൊഴിലാളികൾ പാകിസ്ഥാനിലുണ്ട്, അവരിൽ ഭൂരിഭാഗവും ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിൽ ജോലിചെയ്യുന്നവരാണ്. സ്ഥലത്ത് കനത്ത സൈനിക വിന്യാസം ഉണ്ട്.
2 killed in massive blast outside Pak Karachi Airport