ന്യൂഡല്‍ഹി: ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തിന് സമീപം മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തുടര്‍ച്ചയായ മഴയെത്തുടര്‍ന്നാണ് മതില്‍ തകര്‍ന്നത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മഴയെത്തുടര്‍ന്നുണ്ടായ കനത്ത ജലപ്രവാഹമാണ് അപകടത്തിന് കാരണമെന്ന് ഉജ്ജയിന്‍ ഡിഎം നീരജ് കുമാര്‍ സിംഗ് പറഞ്ഞു. ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.
Tags: