ഹൂസ്റ്റൺ (കിയ): ഹൈവേ 90 നും ഹിൽക്രോഫ്റ്റ് അവന്യൂവിനും സമീപമുള്ള സൗത്ത് മെയിൻ സ്ട്രീറ്റിലും ഞായറാഴ്ച രാത്രിയുണ്ടായ മാരകമായ അപകടം രണ്ട് പേരുടെ മരണത്തിന് കാരണമായി.
ഹൂസ്റ്റൺ പോലീസും ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥരും ഞായറാഴ്ച രാത്രി 10 മണിക്ക് മുമ്പ് തന്നെ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. വെള്ളനിറത്തിലുള്ള ബിഎംഡബ്ല്യു നിയന്ത്രണം നഷ്ടപ്പെട്ട് അപടത്തിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മണിക്കൂറിൽ 100 മൈൽ വേഗത്തിലാണ് കാർ ഓടിച്ചതെന്നും ഒരു വലിയ സൈൻ ബോർഡിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി പിളർന്നുവെന്ന് പൊലീസ് പറഞ്ഞു.
കാറിനുള്ളിൽ രണ്ട് പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.