അനന്ത്‌നാഗില്‍ തീവ്രവാദ ബന്ധമുള്ള 2 പേര്‍ പിടിയില്‍, ആയുധശേഖരം കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ അനന്ത്‌നാഗില്‍ തീവ്രവാദ ബന്ധമുള്ള നാലുപേര്‍ പിടിയിലായി. ഇവരില്‍ നിന്നും വന്‍ ആയുധ ശേഖരവും കണ്ടെടുത്തു. അനന്ത്‌നാഗില്‍ ജമ്മു കശ്മീര്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഇരുവരും പിടിയിലായത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ലാര്‍കിപോറ മേഖലയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയിലാണ് ‘ലുഖ്ഭവന്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്.

ഇവരില്‍ നിന്നും ഒരു പിസ്റ്റൾ, ഹാൻഡ് ഗ്രനേഡ്, ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) മറ്റ് യുദ്ധസമാന ആയുധങ്ങള്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നാല് ജെയ്ഷെ ഭീകരര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ ഒരു വെള്ള കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും വാഹനത്തിലുണ്ടായിരുന്നവര്‍ ഭീകരരാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

2 people with terrorist links arrested in Anantnag

More Stories from this section

family-dental
witywide