മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

കേന്ദ്ര സുരക്ഷാ സേനാ പോസ്റ്റിനെ ലക്ഷ്യമിട്ട് നരൻസീന ഗ്രാമത്തിലെ ഒരു കുന്നിൻപുറത്ത് നിന്ന് താഴ്‌വര മേഖലയിലേക്ക് കുക്കി തീവ്രവാദികൾ എന്ന് സംശയിക്കുന്ന ഒരു സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഔട്ട്‌പോസ്റ്റിനുള്ളിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചതോടെ ആക്രമണം രൂക്ഷമായി, നാല് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു. വേഗത്തിലുള്ള വൈദ്യസഹായം നൽകിയിട്ടും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ് ബാക്കി രണ്ട് പേർ ഇപ്പോൾ ചികിത്സയിലാണ്.

മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികത്തിന് ആറ് ദിവസം മുമ്പാണ് ആക്രമണം നടക്കുന്നതെന്നും കുന്നുകളിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികൾ വരും ദിവസങ്ങളിൽ ആക്രമണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) 128 ബറ്റാലിയനിലെ നരൻസീനയിൽ നിലയുറപ്പിച്ച സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ എൻ സർക്കാർ, ഹെഡ് കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്. അർദ്ധരാത്രി മുതൽ പുലർച്ചെ 2:15 വരെ അക്രമികൾ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.

More Stories from this section

family-dental
witywide