കശ്മീരിലെ അനന്തനാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കോക്കർനാ​ഗ് വനമേഖലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.

സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ, വനത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിൽ സൈനികനടപടി തുടരുകയാണ്. കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ ഉൾപ്പെട്ട സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ കോക്കർനാഗിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഈ വെടിവെപ്പ്. 2023 സെപ്റ്റംബറിൽ, കോക്കർനാഗ് വനത്തിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഒരു കമാൻഡിംഗ് ഓഫീസറും ഒരു മേജറും ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഉൾപ്പെടുന്നു.

“നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനിൽ തീവ്രവാദികളുടെ വെടിവയ്പിൽ രണ്ട് സാധാരണക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്; അവർക്ക് ഉടനടി വൈദ്യസഹായം നൽകുകയും അവരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്,” ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് ഒരു പോസ്റ്റിൽ പറഞ്ഞു. എക്സ്.

More Stories from this section

family-dental
witywide