ഹ്യൂസ്റ്റൺ: കുട്ടികളുടെ ഒരു പോപ് അപ് പാർട്ടിക്കിടയുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. 14 വയസ്സുള്ള ഒരു പെൺകുട്ടിയും 16 വയസ്സുള്ള ഒരു ആൺകുട്ടിയുമാണ് മരിച്ചത്. 4 പെൺകുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലയാളി കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇയാൾ തല മൂടുന്ന തരത്തിലുള്ള ഹുഡിയും മാസ്കും അണിഞ്ഞിരുന്നു. എന്താണ് വെടിവയ്പിലേക്ക് നയിച്ചത് എന്നതു സംബന്ധിച്ച വിവരം പുറത്തു വന്നിട്ടില്ല. യുവാക്കളുടേയും കൌമാരക്കാരുടേയും വലിയ സംഘമുണ്ടായിരുന്നു പാർട്ടിക്ക്. വെടിവയ്പ് തുടങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി.
ഒരു മെയ്ക് ഷിഫ്ട് ക്ലബിലാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. ഓൺലൈൻ വഴിയാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. ക്ലബിനോ പാർട്ടിക്കോ അനുമതി ഉണ്ടായിരുന്നില്ല എന്ന് പൊലീസ് അറിയിച്ചു.
“പോപ്പ്-അപ്പ് പാർട്ടികൾ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ട്. കുട്ടികൾ സ്വന്തം സുരക്ഷയ്ക്കായി ഇത്തരം പാർട്ടികളിൽ നിന്ന്അകന്നു നിൽക്കേണ്ടതുണ്ട്,” പൊലീസ് അസിസ്റ്റൻ്റ് ചീഫ് ലൂയിസ് മെനെൻഡെസ്-സിയറ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2 teens killed in shooting at a pop up party in Houston