വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; 2 യുഎസ് സ്കൂൾ ജീവനക്കാർ അറസ്റ്റിൽ

വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിച്ച് ജോർജിയയിലെ രണ്ട് സ്കൂൾ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2021-ലും 2022-ലുമാണ് സംഭവങ്ങൾ ഉണ്ടായത്.

11 എലൈവ്, ഡബ്ല്യുഎസ്ബി ടിവി, ഫോക്സ് 5 അറ്റ്ലാൻ്റ എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 28 വ്യാഴാഴ്ച, ജോർജിയയിലെ ഗോർഡൻ കൗണ്ടിയിൽ റെയ്ലി ഗ്രീസണും ബ്രൂക്ലിൻ ഷൂലറും കുറ്റകൃത്യം ചെയ്തതായി പൊലീസ് കണ്ടെത്തി.

കുറ്റപത്രം അനുസരിച്ച്, ഗ്രീസൺ രണ്ട് വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതേസമയം ഷൂലർ 2021 ഒക്‌ടോബറിനും 2022 ജനുവരിക്കും ഇടയിൽ ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഗ്രീസണെതിരെ രണ്ട് കുറ്റകൃത്യങ്ങൾക്കും ഷൂലർക്കെതിരെ ഒരു കുറ്റകൃത്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്. 11 എലൈവ്, ഫോക്സ് 5 അറ്റ്ലാൻ്റ, ഡബ്ല്യുഎസ്ബി ടിവി റിപ്പോർട്ടുകളി ഇരകളായ വിദ്യാർത്ഥികളുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ ആൺകുട്ടികൾ സ്കൂൾ വിദ്യാർത്ഥികളാണെന്ന് പ്രതികൾ മനസിലാക്കേണ്ടതായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു.