AMMA പിളർപ്പിലേക്കോ? പുതിയ തൊഴിലാളി യൂണിയൻ ഉണ്ടാക്കാൻ ചില താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് റിപ്പോർട്ട്

ചലച്ചിത്രതാരങ്ങളുടെ സംഘടനായ AMMA പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. ഇരുപതോളം അംഗങ്ങൾ ട്രേഡ് യൂണിയൻ ഉണ്ടാക്കാനായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ചലച്ചിത്രരംഗത്ത് നിലവിൽ 21 സംഘടനകളാണുള്ളത്. ചലച്ചിത്ര താരങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ സംഘട രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങൾ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

ട്രേഡ് യൂണിയൻ രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാൽ പരിഗണിക്കാമെന്നും ഫെഫ്കയുടെ ജനറൽ കൗൺസിൽ അംഗീകരിച്ച ശേഷം തീരുമാനം എടുക്കാമെന്നുമാണ് ഫെഫ്കയുടെ നിലപാട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ‘AMMA’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചിരുന്നു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെത്തുടർന്നായിരുന്നു രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജിസന്നദ്ധത അറിയിച്ച് രം​ഗത്തെത്തുകയും തുടർന്ന് 17 അം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. അതിനിടെയാണ് അം​ഗങ്ങളുടെ കൂട്ട രാജിയും പുതിയ ട്രേഡ് യൂണിയൻ ഉണ്ടാക്കാനുളള നീക്കവും.

അതേസമയം ഡബ്ല്യുസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തിട്ടില്ലെന്ന ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആരോപണത്തിൽ AMMA അം​ഗങ്ങളായ സ്ത്രീകൾ പിന്തുണ അറിയിച്ചിരുന്നു. ഡബ്ല്യുസിസി അംഗങ്ങൾക്കു ചോദ്യപ്പട്ടിക അയച്ചുനൽകുകയും അമ്മ സംഘടനകളിലെ സ്ത്രീകളെ ഒഴിവാക്കുകയും ചെയ്തു, ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറൽ സെക്രട്ടറിമാരെ ഇതിനായി വിളിക്കുകപോലും ചെയ്തിട്ടില്ല, തുടങ്ങിയവയാണ് വാർ‌ത്താസമ്മേളനത്തിൽ ബി ഉണ്ണികൃഷ്ണൻ ആരോപിച്ചത്.

എന്തടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. ഫെഫ്കയിലെ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിമാരെ പോലും കമ്മിറ്റി കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവിടണം. സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണ് 15 അംഗ പവർ ഗ്രൂപ്പും മാഫിയയും. സിനിമയിൽ ഇത് അസാധ്യമാണ്. ഉണ്ണികൃഷ്ണൻ പറഞ്ഞു.

20 AMMA Members meet FEFKA to discuss about a new trade union

More Stories from this section

family-dental
witywide