തീപിടിത്തത്തിൽ മരിച്ച 20 മലയാളികളെ തിരിച്ചറിഞ്ഞു; ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ20 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതിൽ 42 പേർ ഇന്ത്യക്കാരാണ്.

അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ.വി.സിങ് കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍-യഹ്യയുമായി കൂടിക്കാഴ്ച നടത്തി. തീപ്പിടിത്തത്തിനിരയായവര്‍ക്കുള്ള വൈദ്യസഹായം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്നിവ ഉള്‍പ്പെടെ പൂര്‍ണ്ണ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.

തിരിച്ചറിഞ്ഞ മലയാളികള്‍

1. കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
2. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)
3. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍
4. കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍
5. മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36)
6. മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)
7. തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
8. കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29)
9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
10.കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27)
11. പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന്‍ നായര്‍ (31)
12. പത്തനംതിട്ട നിരണം സ്വദേശി മാത്യു തോമസ് (54) (ഇപ്പോള്‍ ആലപ്പുഴ പണ്ടനാട് താമസം )
13. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ നെയ്വേലിപ്പടി സ്വദേശി സിബിന്‍ ടി എബ്രഹാം (31)
14. പത്തനംതിട്ട തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37)
15. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68)
16. പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56)
17. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48)
18. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30)
19. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29)
20. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു

അതേസമയം, കുവൈത്ത് തീപ്പിടിത്തത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള അഞ്ചു പേർ മരിച്ചതായി തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രികെഎസ് മസ്താൻ.

More Stories from this section

family-dental
witywide