‘ഡെബി’ ഭീഷണി: അമേരിക്കയിൽ 2000 ത്തോളം വിമാന സർവീസുകൾ റദ്ദാക്കി, 6300 സർവീസുകൾ വൈകി

ഫ്ലോറിഡ: ഡെബി ചുഴലിക്കാറ്റിനെ തുടർന്ന് യുഎസിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഏകദേശം 2,000 വിമാനങ്ങൾ റദ്ദാക്കുകയും 6,300 ഓളം വിമാനങ്ങൾ വൈകുകയും ചെയ്തു.അമേരിക്കൻ എയർലൈൻസും ജെറ്റ്ബ്ലൂയും അവരുടെ ഷെഡ്യൂളുകളുടെ 17 ശതമാനം സർവീസും ഒഴിവാക്കി.

യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്നും എയർലൈൻ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ ബിഗ് ബെൻഡിൽ ഡെബി ചുഴലിക്കാറ്റ് കര തൊട്ടു. കാറ്റഗറി ഒന്നിൽ ഉൾപ്പെടുന്ന ഡെബി മണിക്കൂറിൽ 80 കിമീ വേ​ഗതയിലാണ് കര തൊട്ടത്. കൊടുങ്കാറ്റ് വീശിയതിന് പിന്നാലെ, സൺഷൈൻ സ്റ്റേറ്റിലെ 300,000-ലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സങ്ങൾ ഉയർന്നു.

ആഴ്ചയുടെ മധ്യത്തോടെ, ജോർജിയയുടെയും സൗത്ത് കരോലിനയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പ് നൽകി. ഫ്ലോറിഡയിൽ 150,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി ബന്ധമില്ല. ചുഴലിക്കാറ്റിന്റെ ഭാ​ഗമായി തെക്കുകിഴക്കൻ ജോർജിയയിലും സൗത്ത് കരോലിനയിലും വെള്ളിയാഴ്ച വരെ ശക്തമായ മഴ പ്രവചിക്കുന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പും അധികൃതർ നൽകി.

ഫ്ലോറിഡ, ജോർജിയ, സൗത്ത് കരോലിന ഗവർണർമാർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കൊടുങ്കാറ്റ് വരുത്തുന്ന ‌ ആഘാതങ്ങൾക്ക് തയ്യാറാകാൻ താമസക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

2000 flights cancelled after Debby hurricane

More Stories from this section

family-dental
witywide